india

ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചു

By webdesk14

November 28, 2023

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. 41 പേരില്‍ അഞ്ച് തൊഴിലാളികളെ പുറത്തെത്തിച്ചു. അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്.എന്‍ഡിആര്‍എഫിന്റെ മൂന്നംഗസംഘമാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. 17 ദിവസത്തെ രക്ഷാപ്രവര്‍ത്തനമാണ് ഫലം കാണുന്നത്. രണ്ട് മണിക്കൂറിനകം 41 പ്രവര്‍ത്തകരേയും പുറത്തെത്തിക്കാനാകും.

പുറത്തെത്തുന്ന തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാന്‍ വലിയ സംഘവും തുരങ്കത്തിന് പുറത്ത് സജ്ജമായി നില്‍ക്കുന്നുണ്ട്. പുറത്തെത്തിച്ച ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിക്കും. ഇതിനായി എയര്‍ ആംബുലന്‍സുകളും തയ്യാറാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത്.