kerala

ഭക്ഷണത്തില്‍ പുഴു; ആറ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; വാഗമണിലെ ഹോട്ടല്‍ പൂട്ടി

By webdesk11

February 17, 2023

വാഗമണ്ണിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചതായി പരാതി. വാഗലാന്‍ഡ് എന്ന ഹോട്ടലില്‍ മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ ലഭിച്ചത്. കോഴിക്കോട് നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിനിടയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.

ഭക്ഷണം കഴിച്ച് രണ്ടു കുട്ടികള്‍ക്ക് ചര്‍ദ്ദില്‍ അനുഭവപ്പെട്ടു. കൂടാതെ നാലു കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. പുഴുവിനെ ലഭിച്ച കാര്യം അധ്യാപകരും വിദ്യാര്‍ത്ഥികളും ഹോട്ടലുടമകളെ അറിയിച്ചെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കമാവുകയും പോലീസ് ഇടപെടുകയുമായിരുന്നു. ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു. നേരത്തേയും ആരോഗ്യവകുപ്പില്‍ നിന്ന് നടപടി നേരിട്ട ഹോട്ടാലാണിത്