india

‘എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ’ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ തോമസ്

By webdesk15

May 31, 2023

ലൈംഗികാരോപണ കേസിൽ ബിജെപി എം പി യും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്  ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയേറുന്ന സാഹചര്യത്തിൽ പിന്തുണയുമായി നടൻ ടോവിനോ തോമസും രംഗത്തെത്തി.എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടെന്ന് ടോവിനോ തോമസ് താരങ്ങളുടെ സമര ചിത്രങ്ങൾ പങ്കുവച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അന്താരാഷ്ട്ര കായിക വേദികളിൽ രാജ്യത്തിന്റെ യശ്ശസ്സ് ഉയർത്തിപിടിച്ചവരാണ് ഇവർ.ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണന നൽകിയില്ലെങ്കിലും ഒരു സാധാരണക്കാരന് ലഭിക്കേണ്ട നീതിയെങ്കിലും ഇവർക്ക് ലഭിക്കണമെന്ന് ടോവിനോ പറഞ്ഞു.