kerala

എഴുത്തുകാരന്‍ ബി. ഹരികുമാര്‍ അന്തരിച്ചു

By Test User

November 17, 2022

തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമായ ബി. ഹരികുമാര്‍ അന്തരിച്ചു. 14 നോവലുളുടെയും നൂറിലധികം കഥകളുടെയും രചയിതാവാണ് ബി. ഹരികുമാര്‍. സന്യാസിനി എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അദ്ദേഹം.

നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലി ഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ഭാര്യ ശ്രീരേഖ, മകന്‍ ഹേമന്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.