india

പള്ളിച്ചുമരിൽ ‘ജയ് ശ്രീറാം’ എഴുതി; പ്രതിഷേധം കനക്കുന്നു

By webdesk13

March 26, 2024

മുസ്‌ലിം പള്ളിയുടെ ചുമരില്‍ ഹോളി നിറം ഉപയോഗിച്ച് ‘ജയ് ശ്രീറാം’ എന്നെഴുതിയതിനെതിരെ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മജല്‍ഗാവ് മര്‍കസി മസ്ജിദിന്റെ മതിലിലാണ് അജ്ഞാതര്‍ ‘ജയ് ശ്രീറാം’ എഴുതിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. ഇതോടെ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും പ്രതിഷേധകാര്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി.

https://twitter.com/i/status/1772302716204675429

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പള്ളിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി.