kerala

വയനാട് ചുരത്തിലെ അപകടം; കൊക്കയിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു

By webdesk14

April 04, 2023

വയനാട് ചുരത്തില്‍ ഒന്‍പതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു. ചുള്ളിയോട് സ്വദേശി റാഷിദ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച ചുരത്തില്‍ വച്ച് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും റാഷിദ് ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹയാത്രികന്‍ ചികിത്സയിലാണ്.