kerala

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പൊങ്കാലയുമായി നിവേദും നിവേദിതയും. !

By Chandrika Web

March 07, 2023

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പൊങ്കാലയുമായി നിവേദും നിവേദിതയും.. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവത്തിന്റെ ഭാഗമായാണ് പൊങ്കാല അടുപ്പിനൊപ്പം രാഹുലിന്റെ ചിത്രം വെച്ച് നിവേദും നിവേദിതയും എത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ആറ്റുകാല്‍ ഭഗവതിക്ക് പൊങ്കാല അര്‍പ്പിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് ഭക്തന്മാരുട വിശ്വാസം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തവരാണ് നിവേദും നിവേദിതയും. തങ്ങളുടെ ആഗ്രഹം ആറ്റുകാലമ്മ സാധിച്ചുതരുമെന്നാണ ്പ്രതീക്ഷയെന്ന് ഇരുവരും പറഞ്ഞു. അമ്മ ഭാനുമതിയും കൂടെയുണ്ടായിരുന്നു. രാഹുലിന് വേണ്ടി കൂടെ വരുന്നുവെന്ന് പറഞ്ഞപ്പോള്‍ സാധിച്ചുകൊടുക്കുകയാണെന്ന് അവര്‍ പറഞ്ഞു. ചെനയതുറ നിവാസികളാണ ്കുടുംബം. മൂന്നിലും ഒന്നിലും പഠിക്കുന്നവരാണ് കുട്ടികള്‍.