News
നെയ്മറിന് കെട്ടിപ്പിടിച്ചൊരുമ്മ; ആഹ്ലാദത്താല്‍ കണ്ണ് നനഞ്ഞ് കുഞ്ഞാന്
ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല
അശ്റഫ് തൂണേരി
ദോഹ: നെയ്മറിനെ നേരില്‍ക്കാണുന്നത് പോലും സ്വപ്നമായിക്കണ്ട കുഞ്ഞാന് ഇപ്പോഴും സ്വയം വിശ്വസിക്കാനാവുന്നില്ല. സാക്ഷാല്‍ നെയ്മറിനെ കെട്ടിപ്പിടിച്ചൊരു മുത്തം നല്‍കാനായിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന് പൂവണിഞ്ഞപ്പോള്‍ ആഹ്ലാദത്തില്‍ കണ്ണുകള്‍ നനഞ്ഞിരുന്നു മലപ്പുറം, പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി സ്വദേശി കുഞ്ഞാന്.
ബ്രസീലും തെക്കന്‍ കൊറിയയും തമ്മില്‍ നടന്ന മത്സരത്തിന്റെ തൊട്ടുമുമ്പാണ് കുഞ്ഞാന് റാസ്അബൂഅബൂദിലെ 974 സ്റ്റേഡിയത്തിലെത്തിയത്. ഇരുടീമുകളും പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ കൊറിയന്‍ ടീമിന് മുന്നിലായി വീല്‍ ചെയറില്‍ സ്ഥാനമുറപ്പിച്ചു അദ്ദേഹം. ചെറുപ്പത്തില്‍ പോളിയോബാധിച്ച് അരക്ക് താഴെ തളര്‍ന്ന കുഞ്ഞാന് മികച്ചൊരു ഫുട്ബോള്‍ സംഘാടകനാണ്.
ജീവിതത്തോട് നിരന്തരം പൊരുതുന്ന ആ യുവാവിന് ഖത്തര്‍ ലോകകപ്പ് സംഘാടനത്തില്‍ തന്നെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നതറിഞ്ഞതുമുതല്‍ ദോഹയിലേക്ക് പുറപ്പെടാനുറച്ചിരുന്നു. പത്തു ടിക്കറ്റുകളുമായാണ് അടുത്ത കൂട്ടുകാരന് ഷബീബിനൊപ്പം ഖത്തറിലെത്തിയത്. പ്രവാസികളും സ്വദേശികളും ഊഷ്മളമായി സ്വീകരിച്ചു. ഇഷ്ട ടീം ബ്രസീലാണ്. ജര്‍മ്മന്‍സ്പെയിന്‍ കളികാണാന്‍ നേരത്തെ കുഞാനെത്തിയിരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്കുന്ന ഖത്തര്‍ ലോകകപ്പില്‍ കുഞ്ഞാന്റെ സാന്നിധ്യം അറിഞ്ഞ ഫിഫ ഉദ്യോഗസ്ഥര്‍ മത്സരം നടക്കുന്ന വേദിക്കടുത്ത് കൊണ്ടുപോയി കുഞ്ഞാന് കളിക്കാരെ കാണിച്ചുകൊടുത്തു. ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല.
ബ്രസീല്‍ ടീമിനെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനുമുള്ള ആഗ്രഹം അദ്ദേഹം അന്നേരം പ്രകടിപ്പിച്ചിരുന്നു. നെയ്മാറിനെ കാണാനുള്ള ആഗ്രഹവുമായി നേരത്തെ അദ്ദേഹം തങ്ങിയ ഹോട്ടലില്‍ ചെന്നെങ്കിലും സാധിച്ചില്ല. 974 സ്റ്റേഡിയത്തിലെത്തിയ കുഞ്ഞാന് തന്റെ ആഗ്രഹം ഫിഫ പ്രതിനിധികളിലൊരാളായ ഇറ്റാലിയന്‍ വനിതയെ അറിയിച്ചു. അവരൊന്നും പറയാതെ പോയി. എന്നാല്‍ അവര്‍ തിരിച്ചെത്തിയത് ഗ്രൗണ്ടിലേക്കുള്ള പ്രവേശനത്തിന് അനുമതിയുള്ള ടാഗുമായിട്ടായിരുന്നു. ഖത്തര്‍ ലോകകകകപ്പ് ഫുട്ബോളില്‍ ഭിന്നശേഷിക്കാരെ പരിഗണിക്കുന്നതിന്റെ ഭാഗമായി കളിക്കുമുന്നേ ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. ആ അവസരം ഗ്യാലറിയിലിരുന്ന് കളി കണ്ട് തിരിച്ചുപോകേണ്ടി വരുമായിരുന്ന കുഞ്ഞാനെ ഗ്രൗണ്ടിലെത്തി കളി കാണാനുള്ള അവസരത്തിലേക്കെത്തിച്ചു. നെയ്മറും ബ്രസീല്‍ ടീമും ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ വിളിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.
ഗ്രൗണ്ടിലേക്കിറങ്ങാനെത്തിയ ഡാനി ആല്‍വസ് കുഞ്ഞാന് ആദ്യം കൈ കൊടുത്തു. തൊട്ടുപിറകെ ഓരോ താരങ്ങള്‍ എത്തി. പെട്ടെന്ന് അതാ വരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ഷബീര്‍ വിളിച്ചുപറഞ്ഞു. ഇത് കേട്ടപാതി നിയന്ത്രണം വിട്ട കുഞ്ഞാന് നെയ്മറേന്ന് വിളിച്ചുപോയി. ആദ്യം വിളി കേട്ടില്ല. പിന്നീട് കൈ കൊണ്ട് ആംഗ്യം കാണിച്ചു. കുഞ്ഞാന് കൈകൂപ്പി നിന്നു. അതോടെ നെയ്മാര്‍ അടുത്തെത്തിയതും കുഞ്ഞാന് കെട്ടിപ്പിടിച്ചു, ഉമ്മ വെച്ചു. സ്വപ്നസാഫല്യത്താല്‍ കുഞ്ഞാന് ആഹ്ലാദത്തിന്റെ നെറുകയിലെത്തി.
kerala
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.
പാലക്കാട്: പാലക്കാട് നഗരം 50ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി. എം.പി. വി.കെ. ശ്രീകണ്ഠന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും കുടുംബത്തിന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
50ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രം സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെ കോണ്‍ഗ്രസിനും ബിജെപിക്കും തമ്മിലാണ് മത്സരം. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറവ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്‍ണത്തിന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 91,760 രൂപയും ഗ്രാമിന് 11,470 രൂപയുമായി കുറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്. നവംബര്‍ 5-ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍വില. മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു പവന് സ്വര്‍ണവില. പിന്നീട് 5-ന് ഇത് 89,080 രൂപയായി താഴ്ന്നിരുന്നു. തുടര്‍ന്നു വില ഉയരാന്‍ തുടങ്ങി 13-ന് 94,320 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു.
kerala
കൊല്ലം അഞ്ചലില്‍ ആയുധവുമായി ഭീഷണി: വ്ലോഗറും സംഘവും പൊലീസ് പിടിയില്‍
വ്ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
കൊല്ലം: അഞ്ചലില്‍ ആയുധവുമായി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്ലോഗറും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. വ്ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ശ്രീജിത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിജീഷ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയോടുള്ള വൈരാഗ്യത്തില്‍ വിജീഷിനെ കണ്ടെത്താനെത്തിയ സംഘമാണ് ചന്നപ്പട്ട ജങ്ഷന് പ്രദേശത്ത് റോഡില്‍ എത്തി ആയുധവുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും അതേസമയം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തു.
-
world17 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala18 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

