Connect with us

Culture

യശ്വന്ത് സിന്‍ഹ പുതിയ സംഘടന രൂപീകരിച്ചു

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിക്കുള്ളിലെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പിന് ഊര്‍ജ്ജം പകരാന്‍ പുതിയ സംഘടനയുമായി യശ്വന്ത് സിന്‍ഹ. രാഷ്ട്ര മഞ്ച് എന്ന പേരിലാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്. സംഘടനയില്‍ ചേരുമെന്ന് മറ്റൊരു വിമത നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. നിലവില്‍ ബി.ജെ.പി എം.പിമായാണ് ശത്രുഘ്‌നന്‍ സിന്‍ഹ. തനിക്കൊപ്പം മറ്റു ചില ബി.ജെ.പി നേതാക്കളും പുതിയ സംഘടനയില്‍ എത്തുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ അവകാശപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിക്കുന്ന രാഷ്ട്രീയ കര്‍മ്മ സംഘടന എന്നാണ് രാഷ്ട്ര മഞ്ചിനെ യശ്വന്ത് സിന്‍ഹ വിശേഷിപ്പിച്ചത്. ഇതോടെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പ് ബി.ജെ.പിയില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് ഉറപ്പായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പുതിയ നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിന്‍ഹ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി, കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരി, എന്‍.സി.പി നേതാവ് മജീദ് മേമന്‍, എ.എ.പി എം.പി സഞ്ജയ് സിങ്, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേത്ത, ജെ.ഡി.യു നേതാവ് പ്രവീണ്‍ വര്‍മ്മ, എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതില്‍ ദിനേശ് ത്രിവേദി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവായ സുരേഷ് മേത്ത 1995-96 കാലയളവില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെ നയിച്ച മുഖ്യമന്ത്രിയായിരുന്നു. ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി, മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ സോം പാല്‍, ഹര്‍മോഹന്‍ ധവാന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ബി.ജെ.പിക്കുള്ളില്‍ വേദി നല്‍കാത്തതിനാലാണ് പുതിയ സംഘടനയെ പിന്തുണക്കുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ഇതിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ട. രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലായി മാത്രം കണ്ടാല്‍ മതി- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

മഹാത്മജി വേടിയേറ്റു മരിച്ച, 70 വര്‍ഷം മുമ്പുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കര്‍ഷകരെ മോദി സര്‍ക്കാര്‍ വെറും യാചകരാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കില്ല. പകരം കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി നിലകൊള്ളും. ദേശീയ വിഷയങ്ങള്‍ സംഘടന ഉയര്‍ത്തിക്കൊണ്ടുവരും. ബി.ജെ.പിക്കുള്ളില്‍ എല്ലാവരും ഭയപ്പാടോടെയാണ് കഴിയുന്നത്. ഞങ്ങള്‍ക്ക് ആ പേടിയില്ല. രാജ്യം അപകടകരമായ രീതിയില്‍ ഒരു ദിശയിലേക്ക് സഞ്ചരിക്കുമ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയാതിരിക്കാന്‍ കഴിയില്ല. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേരത്തെ എന്‍.ഡി.എ സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരുന്നിട്ടുള്ള യശ്വന്ത് സിന്‍ഹ പറഞ്ഞു.

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending