ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു. പട്‌നയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എ.ബി വാജ്‌പേയ് മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് സിന്‍ഹ കൈകാര്യം ചെയ്തിരുന്നത്.
‘എല്ലാ തരത്തിലുമുള്ള പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും താന്‍ സന്യാസം (വിരമിക്കല്‍) സ്വീകരിക്കുകയാണ്. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു’, യശ്വന്ത് സിന്‍ഹ പ്രതികരിച്ചു. ബി.ജെ.പിയുടെ നില അതീവ മോശമാണെന്നും ഇത്തവണത്തെ പാര്‍ലമെന്ററി സമ്മേളനം എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Today I am taking ‘sanyas’ from any kind of party politics, today I am ending all ties with the BJP: Former Finance Minister Yashwant Sinha in Patna. pic.twitter.com/cOvInznyza
— ANI (@ANI) April 21, 2018
സിന്‍ഹയും ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്ന് രാഷ്ട്ര മഞ്ചലിന് രൂപം നല്‍കിയിരുന്നു. ബി.ജെ.പി ഇതര പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ ഒന്നിച്ച് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി കൈകോര്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.
നോട്ടുനിരോധനം ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ നിലപാടുകളാണ് യശ്വന്ത് സിന്‍ഹ സ്വീകരിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിന്‍ഹ നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാണ്.
Be the first to write a comment.