india

യെലഹങ്ക പുനരധിവാസം; വിദ്വേഷ നീക്കവുമായി ബി.ജെ.പി നേതാക്കള്‍

By webdesk17

January 01, 2026

ബെംഗളുരു: ബെംഗളൂരു യെലഹങ്കയില്‍ കുടിയൊഴിപ്പിച്ചവര്‍ക്ക് വീട് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് കര്‍ണാടക ബിജെപി. വീട് നല്‍കുന്നതിന് പിന്നില്‍ എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ കെ.സി. വേണുഗോപാലാണ് ഇടപെടല്‍ നടത്തിയത്. അതേസമയം, കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം ഉറപ്പിക്കാനാണ് സിദ്ധരാമയ്യ ശ്രമിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തി. കര്‍ണാടകത്തില്‍ ഭൂമി നല്‍കാന്‍ പറയാന്‍ കേരള മുഖ്യമന്ത്രി ആരാണെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക ചോദിച്ചു. സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിനെയും അശോക വിമര്‍ശിച്ചു. യെലഹങ്കയിലെ താമസക്കാരുടെ നേറ്റിവിറ്റി പരിശോധിക്കണമെന്നും ബംഗ്ലാദേശില്‍ നിന്ന് എത്തിയ രെ കുറിച്ച് എന്‍ഐഎ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളികളും ബംഗ്ലാദേശികളുമാണ് യെലഹങ്കയിലെ കൈയേറ്റക്കാരെന്നും അശോക ആ രോപിച്ചു. കുടിയിറക്കിയവര്‍ക്ക് വീട് നല്‍കുന്നതിനെയും ബിജെപി എതിര്‍ത്തു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇവര്‍ ക്ക് വീട് നല്‍കുന്നതില്‍ ഗുഡാലോനയുണ്ടെന്നും കേരളത്തിന് പങ്കുണ്ടെന്നും ബിജെപി ആരോപിച്ചു.