Sports

മഞ്ഞപ്പട ആരാധകര്‍ക്ക് വീണ്ടും തിരിച്ചടി; ലൂണയ്ക്ക്‌ പിന്നാലെ നോഹ സദോയിയും ബ്ലാസ്റ്റേഴ്‌സ് വിട്ടു

By webdesk18

January 03, 2026

ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തിരിച്ചടി. ടിയാഗോ ആല്‍വസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ക്ക് പിന്നാലെ നോഹ സദോയിയും ക്ലബ്ബ് വിട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

2025-26 സീസണില്‍ താരം ലോണില്‍ ഒരു വിദേശ ക്ലബിന് വേണ്ടി കളിക്കുമെന്നാണ് മലയാളി ക്ലബ് അറിയിച്ചത്. നോഹയും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചു. പുതുവത്സരദിനത്തിലാണ് ആരാധകരെ ഞെട്ടിച്ച് പ്രിയപ്പെട്ട താരം അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി പ്രഖ്യാപിച്ചത്. താരവും ലോണടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബിന് വേണ്ടി കളിക്കാന്‍ പോവുകയാണെന്നാണ് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചത്.

ഐഎസ്എല്‍ തുടങ്ങാന്‍ വൈകുന്നത് ക്ലബ്ബുകളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുന്‍ ഗോവ എഫ്‌സി താരം കൂടിയായ നോഹ ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്ന് പലരും കരുതിയിരുന്നു. 2026 മെയ് 31 വരെ നോഹയ്ക്ക് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഉണ്ടായിരുന്നു. പക്ഷേ നിലവിലെ സാഹചര്യം താരത്തെ പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.