gulf

169 റിയാലിന് സൗദിയില്‍നിന്ന് ഇന്ത്യയിലേക്ക് പറക്കാം; വന്‍ നിരക്കിളവ് പ്രഖ്യാപിച്ച് ജസീറ എയര്‍വേയ്‌സ്

By webdesk11

September 04, 2023

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വെയ്‌സ്. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് സര്‍വീസ് ഉള്ളത്. 169 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.

ജിദ്ദ,റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് 349 റിയാലും, ദമാം,മദീന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 299 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കൊച്ചിക്ക് പുറമേ ഇന്ത്യയിലെ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവും.