kerala

‘നിങ്ങള്‍ക്ക് അതിനുള്ള ത്രാണിയില്ല’: അര്‍ഹതപ്പെട്ട കേന്ദ്രസഹായം നേടിയെടുക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

By webdesk14

October 15, 2024

അർഹതപ്പെട്ട കേന്ദ്ര സഹായം നേടിയെടുക്കാൻ കഴിയാത്ത സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് ഭരിക്കുമ്പോൾ കേന്ദ്രത്തിൽ ആര് ഭരിക്കുകയാണെങ്കിലംു മന്ത്രിമാർ ഡൽഹിയിൽ പോയി ആവശ്യങ്ങൾ നേടിയെടുത്തിരുന്നു. കേരളത്തോട് അവഗണന കാണിക്കാൻ അന്ന് കേന്ദ്രം ധൈര്യപ്പെട്ടിരുന്നില്ല. പ്രതിപക്ഷം സഹകരിച്ചത് കൊണ്ട് കാര്യമില്ല, അർഹതപ്പെട്ടത് വാങ്ങിയെടുക്കാൻ നിങ്ങൾക്ക് ത്രാണിയില്ല.- അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിൽ സർക്കാർ നിഷ്‌ക്രിയമായത് കൊണ്ടാണ് കേന്ദ്രം ഒന്നും തരാതിരുന്നത്. ന്യായമായ ഏത് ആവശ്യത്തിനും പ്രതിപക്ഷം പിന്തുണ നൽകും. പക്ഷേ, കേരളത്തിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് കേന്ദ്രം സഹായിക്കാത്തത്. ജലജീവൻ മിഷൻ നിശ്ചലമായതിന് കാരണം കേന്ദ്ര ഫണ്ട് കിട്ടാത്തതല്ല, സംസ്ഥാന ഫണ്ട് കൊടുക്കാത്തത് കൊണ്ടാണ്. ആരോഗ്യ മേഖലയിലും ഈ പ്രശ്‌നങ്ങളുണ്ട്. കേരളത്തിന്റെ സഹകരണമില്ലാത്തത് കൊണ്ട് ഒരുപാട് പദ്ധതികൾ നിശ്ചലമായി കിടക്കുകയാണ്. പണമില്ലാതെ പലതരത്തിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.