kerala

ആളും തരവും നോക്കി കളിക്കണം: സുരേന്ദ്രന് കെ.സുധാകരന്റെ താക്കീത്

By Test User

November 15, 2022

കണ്ണൂര്‍: സുരേന്ദ്രനോട് ആളും തരവും നോക്കി കളിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ താക്കീത്. തന്റെ മനസ് ബി.ജെ.പിക്കൊപ്പമാണെന്ന സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രന്‍ വിഡ്ഢിത്തം പറയരുതെന്നും സുധാകരന്‍ ഉണര്‍ത്തി.

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കൊപ്പം ചേരില്ലെന്നും മരിച്ചാലും അയാളുടെ ഓര്‍മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും സുധാകരന്‍ വിശദീകരിച്ചു. സുരേന്ദ്രന് പറയാനുള്ള പ്രസ്താവനകള്‍ എ.കെ.ജി സെന്ററില്‍ നിന്നാണ് നല്‍കുന്നത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കാനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകള്‍. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പിക്കാന്‍ ഇരുകക്ഷികളുടെയും കൂട്ട് കെട്ട് കേരളം കണ്ടതാണെന്നും അതില്‍ നിന്ന് മുഖം രക്ഷിക്കാനാണ് തന്റെ പ്രസംഗങ്ങള്‍ അടര്‍ത്തിയെടുത്ത് കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.