kerala

പത്തു ദിവസം മുമ്പു മാത്രം വിവാഹം; നവദമ്പതികള്‍ അപകടത്തില്‍ മരിച്ചു

By Test User

November 14, 2020

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ നവദമ്പതികള്‍ മരിച്ചു. ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപമാണ് സംഭവം. ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. പത്തു ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. സലാഹുദ്ദീന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചേലേമ്പ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെ മകളാണ് മരിച്ച ഫാത്തിമ ജുമാന. മാതാവ് ഷഹര്‍ബാനു. സഹോദരങ്ങള്‍ സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.