മാ​വൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യുവാവിന്റെ മൃ​ത​ദേ​ഹം ചെ​റൂ​പ്പ ചേ​റാ​ടി ക​ട​വി​ൽ ചെ​റു​പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ചെ​റൂ​പ്പ അ​ത്തി​ക്കോ​ട് മീ​ത്ത​ൽ ജ​യ​നി​ഷിന്റെ (33) മൃ​ത​ദേ​ഹ​മാ​ണ് പു​ഴ​യി​ൽ ക​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭാ​ര്യാ​വീ​ട്ടി​ൽ​നി​ന്ന് ജോ​ലി​ക്ക് ഇ​റ​ങ്ങി​യ ജ​യ​നീ​ഷ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടും എ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. തി​ര​ച്ചി​ലി​ൽ ജ​യ​നി​ഷി​‍െൻറ ബൈ​ക്കും പ​ഴ്സും വാ​ച്ചും ചെ​റൂ​പ്പ -ഊ​ർ​ക്ക​ട​വ് റോ​ഡി​ൽ പ​ള്ളി​ക്ക​ൽ ക​ട​വി​നു സ​മീ​പം പു​ഴ​യോ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ൽ​പ്പ​ണി​ക്കാ​ര​നാ​ണ്.

ഭാ​ര്യ: ര​ഞ്ജു. പി​താ​വ്: പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ. മാ​താ​വ്: സ​രോ​ജി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​ൻ (പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്), ജ​ഗ​ദീ​ഷ് (മിം​സ് ഹോ​സ്​​പി​റ്റ​ൽ), ജ​യേ​ഷ് (ഡ്രൈ​വ​ർ).