kerala

ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

By webdesk13

September 23, 2024

ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി ഒളമറ്റം ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്തായിരുന്നു അപകടം.

ആല്‍ബര്‍ട്ടിനൊപ്പം ബൈക്കിലുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി എബിന്‍ ജോബിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ വലതുകാല്‍ നഷ്ടപ്പെട്ടു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിന്‍ ജോബിയെ പിന്നീട് എറണാകുളത്തേക്ക് മാറ്റി.

പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടസമയം എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. സന്തോഷ് – റീന ദമ്പതികളുടെ മകനാണ് ആല്‍ബര്‍ട്ട്.