kerala

വനിതാ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു; തലയ്ക്ക് പിന്നില്‍ മുറിവ്, മരണത്തില്‍ ദുരൂഹത

By webdesk13

January 26, 2023

കോട്ടയം: വനിതാ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വയല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ എസ് അരവിന്ദാണ് വനിതാ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് അരവിന്ദിന്റെ ബന്ധു അരുണ്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഈമാസം ഒമ്പതിനായിരുന്നു സംഭവം. അരവിന്ദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11ഓടെ മരക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അരവിന്ദിന്റെ തലയ്ക്കുപിന്നില്‍ മുറിവ് ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.