kerala

എറണാകുളത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം

By nazmiya nazreen

December 16, 2024

കൊച്ചി: എറണാകുളം കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ എല്‍ദോസിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവ സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയിരുന്നു.തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെന്‍സിങ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.