kerala

ഇളം കള്ള് നല്ലരീതിയില്‍ കൊടുത്താല്‍ ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കും: മുഖ്യമന്ത്രി

By webdesk11

July 29, 2023

ഇളംകള്ള് നല്ല രീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ നാടിനും അവരുടേതായ സ്വന്തം ചില മദ്യങ്ങള്‍ ഉണ്ട്. അതില്‍ പെട്ടതാണ് കേരളത്തിന് കള്ളെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തെ കുറിച്ച് സംസാരിക്കുമ്പോളായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള് അതിനെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അറിയാം.. അത് വലിയ ലഹരി മൂത്തതാകില്ല.. എന്നാല്‍ ഇളം കള്ള് നല്ല രീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും നല്ല പോഷക സമൃദ്ധമായിരിക്കും- അദ്ദേഹം പറഞ്ഞു.

കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞിരുന്നു.