crime

നിന്റെ സമയം അടുത്തു;പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് റീത്ത്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

By webdesk13

November 26, 2023

പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പാർട്ടിയംഗവും അറസ്റ്റിൽ. ചക്കരക്കൽ കണയന്നൂർ ബ്രാഞ്ച് സെക്രട്ടറി ഷെറീഫ്, പാർട്ടിയംഗം ഷിജിൽ എന്നിവരെയാണ് ചക്കരക്കൽ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌.

കണയന്നൂരിലെ എ.സി.ഷൈജുവിന്റെ വീട്ടുമുറ്റത്താണ് റീത്ത് വെച്ചത്. നവംബർ ആറിന് പുലർച്ചെയാണ് സംഭവം. ഷൈജുവിന്റെ പരാതിയിലാണ് പൊലീസ്‌ കേസെടുത്തത്.

‘നിന്റെ സമയം അടുത്തെ’ന്നുള്ള കുറിപ്പുമുണ്ടായിരുന്നു. സംഘടനാപ്രവർത്തനങ്ങളിൽ പിന്നാക്കംപോയിരുന്ന ഷൈജു അടുത്തിടെ പാർട്ടിയിൽ സജീവമായിരുന്നു. വ്യക്തിവൈരാഗ്യമാണ് റീത്ത് വെക്കാൻ കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ്‌ പറഞ്ഞു. പ്രതികളെ ജാമ്യത്തിൽവിട്ടു