crime

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

By webdesk14

July 18, 2023

വില്‍പനയ്ക്കായി കൈവശംവച്ച 7.3 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. പട്ടര്‍നടക്കാവ് അനന്താവൂര്‍ സ്വദേശി വെട്ടിക്കാട്ടില്‍ അസൈനാറിനെ (38) ആണു കാടാമ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തിലും സംഘവും അറസ്റ്റ് ചെയ്തത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചശേഷം പുത്തനത്താണി, വെട്ടിച്ചിറ ഭാഗങ്ങളില്‍ ചെറിയ പൊതികളാക്കി എംഡിഎംഎ വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു. കഞ്ചാവു കൈവശംവച്ചതിന് ഇയാള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് പരപ്പനങ്ങാടിയില്‍വച്ച് കേസെടുത്തിട്ടുണ്ട്.