india

മോദിയുടെ പിറന്നാള്‍ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യൂത്ത് കോണ്‍ഗ്രസ്

By webdesk17

September 17, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത ബലൂണുകളും വസ്ത്രങ്ങളും ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ നിന്ന് പുറത്തേക്ക് നീങ്ങിയവരെ പൊലീസ് തടഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നത് ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായി മാറുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു പറഞ്ഞു. പൊലീസിന്റെ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.