വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എന്നാല്‍ സംഭവസമയം ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയുടെ ഉള്ളില്‍ കയറി വാതിലില്‍ പ്രതിഷേധക്കാര്‍ റീത്ത് വച്ചു. രാവിലെ എട്ട് മണിയോടെയാണ് വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ റീത്ത് വെച്ചത്.
പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി. പ്രതിഷേധം തുടങ്ങി 20 മിനുറ്റിനു ശേഷമാണു പോലീസ് എത്തിയത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ കയ്യേറ്റം ഉണ്ടായി. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.