kerala

ലഹരി സംഘങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു

By webdesk17

October 07, 2025

കൊല്ലം: പൊരീക്കല്‍ പ്രദേശത്ത് ലഹരി സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 35 കാരനായ ഇടവട്ടം ഗോകുലത്തില്‍ ഗോകുല്‍നാഥ് മരിച്ചു. സംഭവം ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറില്‍ നടന്നതായി പൊലീസ് അറിയിച്ചു.

പൊലീസിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ഇരുവരും കഞ്ചാവ് വില്‍പ്പന സംഘത്തിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന അരുണ്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

രാത്രിയില്‍ പ്രദേശവാസികള്‍ അലര്‍ച്ച കേട്ട് ഓടിയെത്തിയപ്പോള്‍ ഗോകുലനെ അവശനിലയില്‍ കണ്ടുവെന്ന് തെളിഞ്ഞു. ”എനിക്ക് വയ്യ, എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം” എന്ന് ഗോകുലുനാഥ് പറഞ്ഞു. തുടര്‍ന്ന് അരുണും സ്ഥലവാസികളും ചേര്‍ന്ന് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അരുണ്‍ അവിടെ നിന്ന് കടന്നു പോയതായി പോലീസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ടെന്നും പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും കൊല്ലം പോലീസ് അറിയിച്ചു. പരേതനായ രഘുനാഥന്‍ പിള്ളയുടെ മകനാണ് ഗോകുല്‍നാഥ്.