kerala

250 രൂപ ചലഞ്ചില്‍ പങ്കാളികളാകാം; യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഇംദാദ് ഫണ്ട് ക്യാമ്പയിന്‍ ഇന്ന് സമാപിക്കും

By webdesk18

November 07, 2025

അതിജീവനത്തിന്റെ രാഷ്ട്രീയത്തിന് കരുത്ത് പകരുക എന്ന ശീർഷകത്തിൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന പ്രവർത്തന ഫണ്ട് ക്യാമ്പയിൻ ഇംദാദ് ഇന്ന് (നവംബർ എഴിന് വെള്ളിയാഴ്ച) രാത്രി 12 മണിക്ക് സമാപിക്കുമെന്ന് ദേശീയ കമ്മിറ്റി അറിയിച്ചു. ഉത്തരേന്ത്യയിൽ സംഘടനക്ക് പുത്തനുണർവ് നൽകാനും ഫാസിസ്റ്റ് സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയെയും ജനാധിപത്യ വിരുദ്ധ നീക്കങ്ങളെയും പ്രതിരോധിക്കാനുമാണ് ‘ഇംദാദ്’ ക്യാമ്പയിനിലൂടെ യൂത്ത് ലീഗ് ലക്ഷ്യമിടുന്നത്. ഇംദാദ് എന്ന ആപ്പിലൂടെ ദേശീയ തലത്തിൽ നടത്തിയ ഫണ്ട് ശേഖരണത്തിൽ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഇതിനകം പങ്കാളികളായി. സമാപന ദിവസമായ ഇന്ന് നടത്തുന്ന 250 രൂപ ചലഞ്ചിൽ ഓരോ പ്രവർത്തകനും പങ്കാളിയാവണമെന്നും പൊതുജനങ്ങളെ പങ്കാളികളാക്കാനും പഞ്ചായത്ത്, ശാഖ യൂത്ത് ലീഗ് കമ്മിറ്റികൾ രംഗത്തിറങ്ങി ക്യാമ്പയിൻ വിജയിപ്പിക്കണമെന്നും ദേശീയ പ്രസിഡന്റ് അഡ്വ.സർഫറാസ് അഹമ്മദും ജനറൽ സെക്രട്ടറി ടിപി അഷ്റഫലിയും അഭ്യർത്ഥിച്ചു.