kerala

വയോജനങ്ങൾക്ക് വിനോദയാത്രയൊരുക്കി യൂത്ത് ലീഗ് 

By webdesk13

December 17, 2023

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: വയോജനങ്ങൾക്ക് വിനോദയാത്രക്കാരുക്കി മുസ്ലിം യൂത്ത് ലീഗ് . മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ കൊഴിഞ്ഞിൽ യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് ആണ് 1980- 90 കളിലെ “വാല്യക്കാരുടെ വിനോദയാത്ര’ എന്ന പേരിൽ വയോജനങ്ങൾക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ കരിയത്തും പാറ, നടക്കാവ് സി. എച്ച്. പള്ളി, വരക്കൽ മഖാം, കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകരായ മുപ്പതിലേറെ പേർ യാത്രയിൽ പങ്കെടുത്തു.സൗദി കെ.എം.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഫ്ലാഗ് ഓഫ് ചെയ്തു.

കരിയത്തും പാറയിൽ നടത്തിയ ‘ലീഗ് വട്ടം’ ക്യാമ്പിൽ സി.എച്ച് സൈതാലി മുസ്‌ലിയാർ, ഇ. മൊയ്‌തീൻകുട്ടി മുസ്‌ലിയാർ എന്നിവർ യാത്രാംങ്ങളുമായി സംവദിച്ചു. യാത്രക്ക് കെ.അമീർ , വി.പി.അബ്ദുല്ല , സി.ശിഹാബ്, മുഹമ്മദ് അസ്‌ലം ഫൈസി, വി.പി.സിദ്ധീഖ്, സി.പി.സാലി , സി.ജാഫർ, സലീം, പി.മുസ്തഫ എന്നിവർ നേതൃത്വം നൽകി.