kerala

എസ്.ഐ.ആർ ബൂത്ത്‌ തലത്തിൽ യൂത്ത് വിജിലൻ്റ് ടീമിനെ സജ്ജമാക്കാൻ യൂത്ത് ലീഗ്

By webdesk18

November 08, 2025

കോഴിക്കോട് : ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ. ആർ) നടപടികൾ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നില നിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ ബൂത്തിലും രണ്ട് വീതം ആളുകയാണ് ഇതിനായി നിയോഗിക്കുക. മുഴുവൻ വോട്ടർമാരുടെയും പേര് ലിസ്റ്റിൽ വരുത്തുന്നതിനാവശ്യമായ പരിശീലനം പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീമിന് നൽകും. ഓരോ വാർഡിലും ആവശ്യമായ ഇടപെടലുകൾ നടത്താൻ യൂത്ത് ലീഗ് കമ്മറ്റികൾ നേതൃത്വം നൽകുകയും ചെയ്യും.

ആസന്നമായ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയം ഉറപ്പ് വരുത്തുന്നതിന് മുഴുവന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങാന്നും യോഗം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. ഫൈസല്‍ ബാഫഖി തങ്ങള്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഷിബു മീരാന്‍ പ്രസംഗിച്ചു.

അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സി.എച്ച് ഫസല്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, പി.എ സലീം, ഷാഫി കാട്ടില്‍, ഷിബി കാസിം, ടി.ഡി കബീര്‍, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, ശരീഫ് സാഗര്‍, ഷബീര്‍ ഷാജഹാന്‍, പി.വി അഹമ്മദ് സാജു ചര്‍ച്ചയില്‍ പങ്കെടുത്തു