india

ജോലി ആവശ്യപ്പെട്ട് യുവാവ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി

By webdesk15

September 24, 2023

വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച.. ജോലി ആവശ്യപ്പെട്ട് യുവാവ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി.വാരണാസിയിലെ രുദ്രാക്ഷ് സെന്ററിന് മുന്നിൽ അദ്ദേഹം വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം.പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.കൃഷ്ണകുമാർ എന്ന ബി.ജെ.പി പ്രവർത്തകനാണ് മോദിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയതെന്നാണ് വിവരം.