കോഴിക്കോട്: താമരശ്ശേരിയില്‍ എക്സൈസ് പരിശോധനയ്ക്കിടെ മാരക ലഹരി മരുന്നായ മെത്താംഫെറ്റമിന്‍ വിഴുങ്ങിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയാട് കലാട് വാളക്കണ്ടിയിലെ റഫ്സിന്‍ (26) ആണു വിഴുങ്ങിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം വീട്ടില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് യുവാവ് മെത്താംഫെറ്റമിന്‍ വിഴുങ്ങിയത്. ഇയാളുടെ പക്കല്‍ നിന്നും 0.544 ഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടിയതായും, 0.20 ഗ്രാം മരുന്നാണ് ഇയാള്‍ വിഴുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ നില ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.