entertainment

യൂട്യൂബ് പണിമുടക്കി; ഉപഭോക്താക്കള്‍ പ്രതിസന്ധിയില്‍

By webdesk17

February 18, 2026

ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് ആഗോളതലത്തില്‍ പണിമുടക്കി. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഇന്ന് രാവിലെ (ഫെബ്രുവരി 18) മുതലാണ് സേവനം തടസ്സപ്പെട്ടത്. യൂട്യൂബ് ഹോം പേജ് ലോഡ് ആകാത്തതും വീഡിയോകള്‍ പ്ലേ ചെയ്യാന്‍ കഴിയാത്തതുമായിരുന്നു പ്രധാന വെല്ലുവിളി.

യൂട്യൂബ് ആപ്പ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്സ്, യൂട്യൂബ് ടിവി എന്നിവയെല്ലാം പ്രതിസന്ധിയിലായി. ആപ്പ് തുറക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘Something went wrong’ എന്ന എറര്‍ മെസേജാണ് വന്നത്.

അമേരിക്കയില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പരാതിപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ഏകദേശം 20,000-ത്തോളം റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ഡിറ്റക്ടറില്‍ രേഖപ്പെടുത്തിയതായാണ് വിവരം. യൂട്യൂബിന്റെ ‘റെക്കമെന്‍ഡേഷന്‍ സിസ്റ്റത്തില്‍’ ഉണ്ടായ സാങ്കേതിക പിഴവാണ് വീഡിയോകള്‍ ദൃശ്യമാകാതിരിക്കാന്‍ കാരണമായതെന്ന് ഗൂഗിള്‍ വിശദീകരണം നല്‍കി.

യൂട്യൂബ് പണിമുടക്കിയതോടെ എക്‌സ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ YouTubeDown എന്ന ഹാഷ്ടാഗ് രംഗത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഹോം പേജ് പ്രവര്‍ത്തനസജ്ജമായതായും പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിച്ചതായും കമ്പനി അറിയിച്ചു.