crime

യുവമോര്‍ച്ച പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ കേസ്

By webdesk14

July 23, 2023

യുവമോര്‍ച്ച പ്രവര്‍ത്തകനായ വിവാഹവാഗ്ദാനം നല്‍കി പലതലണ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. താല്‍ക്കാലിക ജോലിക്കായി ബിജെപി ജില്ല കമ്മിറ്റി ഓഫീസിലെത്തിയതായിരുന്നു യുവതി.

പിന്നീട് സജീവ പ്രവര്‍ത്തകയായി. ഈ സമയത്ത് പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനിടയില്‍ യുവതിയുടെ ഫോട്ടോകള്‍ എടുക്കുകയും ഇതുകാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.