റോത്തക്: ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ടീം ടോപ് സ്‌കോററായ ക്യാപ്റ്റന്‍ യുവരാജ് സിങിന്റെ കരുത്തില്‍ പഞ്ചാബിന് മികച്ച സ്‌കോര്‍. രഞ്ജി ഗ്രൂപ്പ് എ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ പഞ്ചാബ് 307 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചുനീട്ടി. 76 റണ്‍സെടുത്ത യുവരാജിന്റെ കരുത്തില്‍ ഒമ്പതിന് 175 എന്ന സ്‌കോറില്‍ പഞ്ചാബ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 26 റണ്‍സെടുക്കുന്നതിനിടെ മധ്യപ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ പഞ്ചാബ് 378ഉം മധ്യപ്രദേശ് 247ഉം റണ്‍സാണെടുത്തത്.