Culture
ഹിജാബിനെ അപമാനിച്ച കേന്ദ്രമന്ത്രി വിജയ് ഗോയലിന് ‘ദങ്കല്‍’ നായികയുടെ വായടപ്പന്‍ മറുപടി
ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ ‘ദങ്കലി’ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വലിയ വിവാദമായിരുന്നു. മഹ്ബൂബക്കൊപ്പമുള്ള ഫോട്ടോയുടെ പേരില്‍ കശ്മീരില്‍ നിന്നുള്ള ഒരു വിഭാഗമാളുകളില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന സൈറ, മാപ്പപേക്ഷയുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെങ്കിലും പെട്ടെന്നു തന്നെ അത് പിന്‍വലിക്കുകയുണ്ടായി. ഈ വിഷയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16-കാരിയായ സൈറക്ക് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.
പെല്ലറ്റ് തോക്ക് പ്രയോഗത്തിന്റെ പേരില്‍ സൈന്യത്തിനെതിരെ പൊതുവികാരം നിലനില്‍ക്കുന്ന കശ്മീരില്‍ സൈറ വാസിം, മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്ന ഫോട്ടോ വലിയ ഒച്ചപ്പാടുണ്ടാക്കി. ബി.ജെ.പിയുടെ പിന്തുണയോടെ ഭരിക്കുന്ന മഹ്ബൂബ മുഫ്തിക്കെതിരായ ജനവികാരം കൂടിയാണ് സൈറക്കെതിരായ ട്രോളുകളിലും വിമര്‍ശനങ്ങളിലും പ്രതിഫലിച്ചത്. മഹ്ബൂബയെ അനുകൂലിച്ചും സൈറക്ക് ‘സംരക്ഷണ’മൊരുക്കിയും രംഗത്തെത്തിയതില്‍ കൂടുതല്‍ പേരും ബി.ജെ.പിക്കാരായിരുന്നു.
ബഹുമാനപ്പെട്ട മന്ത്രീ, എന്റെ കഥ അങ്ങനെയല്ല
എന്നാല്‍, തന്റെ പേരില്‍ ഹിജാബിനെ അപമാനിച്ച് ട്വീറ്റ് ചെയ്ത കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി വിജയ് ഗോയലിന് വായടപ്പന്‍ മറുപടി നല്കി ഒരിക്കല്‍ക്കൂടി സൈറ വാസിം വാര്‍ത്തകളില്‍ നിറയുകയാണ്. ഡല്‍ഹിയിലെ ത്യാഗ്രാജ് സ്റ്റേഡിയത്തില്‍ ഇന്ത്യ ആര്‍ട്ട്ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഗോയല്‍ വിവാദത്തിന് തുടക്കമിട്ടത്.
This painting tells a story similar to @zairawasim, पिंजरा तोड़ कर हमारी बेटियां बढ़ने लगी हैं आगे | More power to our daughters!
2/2 pic.twitter.com/RaolLKrZeg— Vijay Goel (@VijayGoelBJP) January 19, 2017
ഹിജാബ് ധരിച്ച മുസ്ലിം വനിത കൂട്ടിലടക്കപ്പെട്ടതായി ചിത്രീകരിച്ച ചിത്രത്തിനൊപ്പമുള്ള ട്വീറ്റില്‍ ഗോയല്‍ കുറിച്ചതിങ്ങനെ: ‘ഈ പെയിന്റിങ് സൈറ വാസിമിന്റേതിനു തുല്യമായ കഥയാണ് പറയുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ കൂടുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ കൂടുതല്‍ കരുത്ത് നേടട്ടെ…’
എന്നാല്‍ മുതലെടുപ്പിനുള്ള അവസരം ബി.ജെ.പിക്കാരനായ മന്ത്രിക്ക് നല്‍കാതെ മൂന്ന് ട്വീറ്റുകളിലൂടെ സൈറ നയം വ്യക്തമാക്കി.
@VijayGoelBJP Sir, with all respect to you, I feel I must disagree. I request you not to connect me to such a discourteous depiction. (1/3) https://t.co/BIgWVstqZh
— Zaira Wasim (@zairawasim) January 20, 2017
1. ‘വിജയ് ഗോയല്‍ സര്, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടെയും ഞാന്‍ വിയോജിക്കുന്നു. ഇത്തരം മര്യാദകെട്ട വര്ണനകളുമായി എന്നെ ബന്ധിക്കരുത്.’
@VijayGoelBJP Women in hijab are beautiful and free (2/3)
— Zaira Wasim (@zairawasim) January 20, 2017
2. ‘ഹിജാബ് ധരിച്ച വനിതകള്‍ സുന്ദരികളും സ്വതന്ത്രകളുമാണ്’
@VijayGoelBJP Women in hijab are beautiful and free (2/3)
— Zaira Wasim (@zairawasim) January 20, 2017
3. ‘അതോടൊപ്പം, ഈ പെയിന്റിങിനൊപ്പം വര്‍ണിക്കപ്പെട്ട കഥക്ക് എന്റെ കഥയുമായി വിദൂര സാമ്യം പോലുമില്ല.’
സൈറ വാസിമിന്റെ തകര്‍പ്പന്‍ മറുപടി ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്‍ തരംഗമായി. ആയിരക്കണക്കിനു പേരാണ് ഇത് ലൈക്കും റിട്വീറ്റും ചെയ്തത്.
@VijayGoelBJP Moreover, the story depicted through this painting is not even remotely relevant to mine. (3/3)
— Zaira Wasim (@zairawasim) January 20, 2017
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

