കൊച്ചി: ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമായി പുതിയ ചിത്രമൊരുങ്ങുന്നു. ചില്‍ഡ്രന്‍സ്ഫാമിലി സിനിമയാണ് ഒരുക്കുന്നത്. ഇതിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോമോ ഇന്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അമീന്‍ അസ്‌ലമാണ്.

മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രകാശനം. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവരാണ് നിര്‍മാണം.

അനീഷ് ജി മേനോന്‍, അനുസിത്താര, അജുവര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമക്ക് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദാണ്. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.