X

ഇന്ത്യന്‍ നിലപാട് പ്രശംസാര്‍ഹം

 

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും ബെന്നി ആന്‍ഡ് ഷെറി ഫൗണ്ടേഷനും ചേര്‍ന്ന് സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആധുനിക മൊബൈല്‍ ക്ലിനിക് ആരംഭിക്കുന്നു. കോഴിക്കോട് ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലേക്കും മികച്ച വൈദ്യസേവനം സൗജന്യമായി ലഭ്യമാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് മൊബൈല്‍ ക്ലിനിക്ക് ആരംഭിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂരാച്ചുണ്ടിലെ സെന്റ് തോമസ് പാരിഷ് ഹാളില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മികച്ച ഗുണമേന്മയുള്ള വൈദ്യസേവനം ലഭ്യമാക്കാന്‍ മൊബൈല്‍ ക്ലിനിക്കിലൂടെ സാധിക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. എല്ലാ മാസവും 40 ഗ്രാമങ്ങളില്‍ മൊബൈല്‍ ക്ലിനിക് സന്ദര്‍ശനം നടത്തും. പരിശോധനാമുറി, രണ്ട് ഔട്ട്‌പേഷ്യന്റ് മുറികള്‍, രോഗികള്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലം എന്നിവയാണ് മൊബൈല്‍ ക്ലിനിക്കിലുള്ളത്. വിദഗ്ധരായ ഫിസിഷ്യന്മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായി ഓരോ ദിവസവും രണ്ട് സ്ഥലങ്ങളില്‍ മൊബൈല്‍ ക്ലിനിക് സന്ദര്‍ശനം നടത്തും. ലാബറട്ടറി, ഇസിജി, ഫാര്‍മസി, രക്താതിസമ്മര്‍ദ്ദ പരിശോധന എന്നീ സൗകര്യങ്ങളും മൊബൈല്‍ ക്ലിനിക്കിലുണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ നിര്‍ണയ പദ്ധതിയുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ് കാന്‍സര്‍ നിര്‍ണയ പദ്ധതി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ആന്‍ഡ് ഷെറി ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബെന്നി പുളിക്കേക്കര, സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ സംബന്ധിച്ചു.

chandrika: