X

‘ജലീല്‍ കോടിയേരിയെ ബ്ലാക്‌മെയില്‍ ചെയ്തത് മറ്റൊരു ബന്ധുനിയമനത്തിലൂടെ’; വെളിപ്പെടുത്തലുമായി പി.കെ ഫിറോസ്


കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തദ്ദേശ വകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടെക്‌നിക്കല്‍ എന്ന പേരില്‍ ഡി.എസ് നീലകണ്ഠനെ നിയമിച്ചത് ചട്ടംലംഘിച്ചാണെന്ന് പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനും സിപിഐ നേതാവുമായ ദാമോദരന്‍ നായരുടെ മകനാണ് ഡി.എസ് നീലകണ്ഠന്‍.
നേരത്തെ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാഘവന്‍ മുഖേനയാണ് ഈ നിയമനം നടന്നത്. ഇക്കാര്യത്തില്‍ കോടിയേരിയും ഇടപ്പെട്ടിരുന്നു. ബന്ധുനിയമന വിവാദമുയര്‍ന്നപ്പോള്‍ ഈ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് കെ.ടി ജലീല്‍ കോടിയേരിയെ ബ്ലാക്‌മെയില്‍ ചെയ്തത്. ഈ കാരണത്തിലാണ് പാര്‍ട്ടി ജലീലിനെ സംരക്ഷിച്ചത്.

chandrika: