X

പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി; നടപടികള്‍ ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള ഹയര്‍സെക്കന്ററി പ്രവേശന നടപടികള്‍ക്ക് തുടക്കമായി. പതിവുപോലെ ഏകജാലക പ്രവേശനമാണ് ഇത്തവണയും. www.hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പത്താംക്ലാസില്‍ എല്ലാ വിഷയങ്ങളിലും പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സിലബസിനു പുറമെ സി.ബി.എസ്.ഇ അടക്കമുള്ള മറ്റ് സ്‌കീമുകളില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്.
പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നേരത്തെ അറിയിച്ചിരുന്നു. സഹായങ്ങള്‍ക്ക് അധ്യാപകരെ ബന്ധപ്പെടാം.

Test User: