X

ഫിഫ റാങ്കിങ്: ഇന്ത്യക്ക് വന്‍മുന്നേറ്റം

സൂറിച്ച്: ഫിഫ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ 243 പോയിന്റുമായി ഇന്ത്യ 129 ാം സ്ഥാനത്തെത്തി. 135ല്‍ നിന്നും ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ 129ല്‍ എത്തിയത്. 2010 ന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 2009 ല്‍ ഇന്ത്യ 134 ാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് 171 ാം റാങ്ക് വരെ പിന്നാക്കം പോയ ഇന്ത്യ പടിപടിയായാണ് വീണ്ടും നില മെച്ചപ്പെടുത്തിയത്.

സെപ്തംബറില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കോയെ തോല്‍പ്പിച്ച ഇന്ത്യക്ക് കഴിഞ്ഞ റാങ്കിങ്ങില്‍ 230 പോയിന്റായിരുന്നു. അതേ സമയം ഏഷ്യന്‍ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് 19 ാം സ്ഥാനമാണുള്ളത്. ഫിഫ റാങ്കിങില്‍ ഇറാന് 29 ാം സ്ഥാനവും കൊറിയയ്ക്ക് 37 ാം സ്ഥാനവും ഓസ്‌ട്രേലിയയ്ക്ക് 44 ാം സ്ഥാനവും ജപ്പാന് 46-ാം സ്ഥാനവുമാണുള്ളത്.

അതേ സമയം 1634 പോയിന്റുമായി അര്‍ജന്റീന ഒന്നാമതും 1544 പോയിന്റുമായി ബ്രസീല്‍ രണ്ടാമതുമാണ്. ജര്‍മ്മനി, ചിലി, ബെല്‍ജിയം, കൊളംബിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഉറുഗ്വേ, സ്‌പെയിന്‍ എന്നീ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകളുടെ റാങ്കിങില്‍ മാറ്റമില്ല. സാഫ് കപ്പില്‍ 114ാം സ്ഥാനത്തുള്ള പ്യൂര്‍ട്ടോറിക്കയെ കീഴടക്കി കീരീടം നേടിയതും രാജ്യാന്തര സൗഹൃദ മത്സരങ്ങളിലെ മികച്ച പ്രകടനവുമാണ് റാങ്കിങിലെ മുന്നേറ്റത്തില്‍ ഇന്ത്യയ്ക്ക് തുണയായത്.

അതേ സമയം 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 128-ാം റാങ്കിലെത്തിയ സുരിനാമാണ് പുതിയ റാങ്കിങില്‍ വന്‍ കുതിപ്പ് നടത്തിയത്. രാജ്യാന്തര തലത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചാല്‍ റാങ്കിംഗില്‍ ഇന്ത്യക്ക് കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ സ്വന്തമാക്കാനാവും. പക്ഷേ പുതിയ വര്‍ഷത്തിലും ഇന്ത്യക്ക് മല്‍സരങ്ങള്‍ കുറവാണ്.

chandrika: