X
    Categories: Culture

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം തള്ളി: സെക്രട്ടറിയേറ്റില്‍ ജോലിസമയത്ത് ഓണാഘോഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം മറികടന്ന് സെക്രട്ടറിയേറ്റില്‍ ജോലി സമയത്ത് ഓണാഘോഷം. ഓഫീസ് സമയത്ത് തന്നെ മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരും ആഘോഷത്തില്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാര്‍. സെക്രട്ടറിയേറ്റിലും അനക്സിലും ഉദ്യോഗസ്ഥര്‍ പൂക്കളമിട്ടു. അഞ്ച് പൂക്കളങ്ങളാണ് വിവിധ ബ്ലോക്കുകളിലായി ജീവനക്കാര്‍ ഒരുക്കിയത്.രാവിലെ പത്ത് മണിക്ക് ശേഷമാണ് ആഘോഷത്തിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ളവ നടന്നത്. എന്നാല്‍ ഓഫീസ് സമയത്ത് ഓണാഘോഷം സംഘടിപ്പിച്ചതിന് വൈകീട്ട അരമണിക്കൂര്‍ ജോലി ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഓഫീസ് സമയത്ത് ഓണഘോഷം നടത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ ഒഴിവാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Guest: