X

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ ക്വാറന്റൈനില്ല; അപ്പോള്‍ രണ്ടര ലക്ഷം മുറികള്‍ എവിടെ?

കോഴിക്കോട്: വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ രണ്ടര ലക്ഷം മുറിയൊരുക്കിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. ഇനി വരുന്ന പ്രവാസികള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാറിന്റേത്. തിരിച്ചുവരുന്ന പ്രവാസികളെ സ്വീകരിക്കാനും അവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും സര്‍ക്കാറിന് ആവശ്യമായ സമയം കിട്ടിയിട്ടും അതുപയോഗിച്ചില്ല എന്നാണ് വിമര്‍ശം.

രണ്ടര ലക്ഷം മുറികള്‍ സജ്ജമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇതില്‍ ഒന്നര ലക്ഷത്തോളം മുറികളില്‍ എല്ലാ സൗകര്യവും ഉറപ്പു വരുത്തി എന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

നേരത്തെ തിരിച്ചു വരുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവും വഹിക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ പാവപ്പെട്ടവര്‍ക്ക് ഇത് ബാധകമല്ലെന്ന് സര്‍ക്കാര്‍ തിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ കോറന്റൈനും ഇല്ലാതാക്കുന്നത്. വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങി വരുന്നവരില്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നത് എന്നാണ് ഏകദേശ കണക്ക്.

Test User: