X

സ്വന്തം തട്ടകത്തില്‍ മോദിക്ക് തിരിച്ചടി

സൂറത്ത്: നോട്ടുനിരോധനം ജനങ്ങള്‍ അംഗീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശങ്ങള്‍ക്ക് സ്വന്തം തട്ടകമായ ഗുജറാത്തില്‍ നിന്നു തന്നെ തിരിച്ചടി. നോട്ടുനിരോധനത്തിനും സഹകരണ ബാങ്കുകള്‍ക്ക് കൂച്ചുവിലങ്ങിടാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെ സൂറത്തിലെ ജഹാങ്കീര്‍ പുരയില്‍ കര്‍ഷകര്‍ മഹാറാലി നടത്തി.

സാധനങ്ങളുടെ വിലയിടിവും ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താത്തതും കര്‍ഷകര്‍ ചോദ്യം ചെയ്തു. ‘ഗോതമ്പും പഞ്ചസാരയും മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ ഈ രാജ്യത്തെ കര്‍ഷകര്‍ എന്ത്‌ചെയ്യും. ഗുജറാത്തിലെ തീരങ്ങളിലൂടെയാണ് പ്രധാനമായും ഇറക്കുമതി നടക്കുന്നത്. കണ്ട്‌ല, മുന്ദ്ര തുടങ്ങിയ തീരങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ‘ – ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡണ്ട് രാകേഷ് തികായ്ത് പറഞ്ഞു.

15 ദിവസത്തിനകം കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. നോട്ടുനിരോധനത്തിനെതിരെ വന്‍സമരത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘

ഗോതമ്പിന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ അത് എടുത്തു കളയുകയായിരുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

chandrika: