X

പത്ത് കോടി രൂപയുടെ 2000 നോട്ടുകള്‍ പിടികൂടി

ചെന്നൈ: ആദിയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കിയ പുതിയ 2000, 500 നോട്ടുകളുടെ 10 കോടിയടക്കം 106 കോടി രൂപയും 127 കിലോഗ്രാം സ്വര്‍ണവും പിടികൂടി. നരേന്ദ്ര മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ച ശേഷം ഇതാദ്യമായാണ് ഇത്രയുമധികം പുതിയ നോട്ടുകള്‍ പിടിച്ചെടുക്കുന്നത്.

തമിഴ്‌നാട് സര്‍ക്കാറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാറെടുത്ത എസ്. റെഡ്ഡി എന്നയാളുടെയാണ് ഈ പണവും സ്വര്‍ണവും എന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്റലിജന്‍സ് സൂചനകളെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. കെട്ടുകളായി സൂക്ഷിച്ചിരുന്ന 2000 നോട്ടുകളില്‍ ബാങ്കിങ് സ്ലിപ്പുകള്‍ ഉണ്ടായിരുന്നില്ല. ബാങ്ക് വഴിയും എ.ടി.എം വഴിയുമുള്ള പണവിതരണം നിയന്ത്രിതമായിട്ടും റെഡ്ഡിക്ക് ഇത്രയധികം പുതിയ നോട്ടുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്.

ദിവസങ്ങള്‍ മുമ്പ് ബാംഗ്ലൂരില്‍ നിന്ന് 5.7 കോടി രൂപയുടെ പുതിയ നോട്ടുകള്‍ ആദായ നികുതിവകുപ്പ് പിടിച്ചെടുത്തിരുന്നു.

chandrika: