X

ലക്ഷദ്വീപിനായി ജസരി ഭാഷയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടി.വി. ഇബ്രാഹിം

കൊണ്ടോട്ടി: ലക്ഷദ്വീപുകാര്‍ക്ക് വേണ്ടി ലക്ഷദ്വീപ് ഭാഷയായ ജസരിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടി.വി. ഇബ്രാഹിം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ടി.വി. ഇബ്രാഹിം എം.എല്‍.എ പിന്തുണ അറിയിച്ചത്. ലക്ഷദ്വീപിന്റെ സ്വത്വത്തെയും സംസ്‌കാരത്തെയും അവമതിക്കാനും തകര്‍ക്കാനുമുള്ള നീക്കം എന്തു വിലകൊടുത്തും എതിര്‍ക്കേണ്ടത് ജനാധിപത്യ പാര്‍ട്ടികളുടെ രാഷ്ട്രീയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.സാസ്‌കാരത്തെ നശിപ്പിച്ചുകൊണ്ട് ഭരണകൂടങ്ങള്‍ നെറികേടിന്റെ രാഷട്രീയം കളിച്ചപ്പോള്‍ നാട് ചോര പുരണ്ടതിനും തടവറയായതിനും കാശ്മീര്‍ ഉദാഹരണമാണ്. കാശ്മീരിന്റെ ഗതി ലക്ഷദ്വീപിന് വരരുത്. ജനാധിപത്യ സംഘടകളുടെ കണ്ണും കാതും ജാഗരൂകമായി ലക്ഷദ്വീപിനുമേല്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്…

ലക്ഷദ്വീപിനക്കുറിച്ച് ഫുടിയുള്ള എല്ലാരും ആദരിച്ച് ബീര്യത്തോടെ കാണ്ട സംസ്‌ക്കാരത്തേയും ലക്ഷദ്വീപിനേയും ഇല്ലാണ്ടാക്കുവാന്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്ന്റ നെറികെട്ട കളി എന്ന് ബെല കുട്ത്തും എതിര്‍ത്ത് തോല്‍പ്പിക്കുവാന്‍ കച്ചയും താറും മുറുക്കി രംഗത്ത് ബരേണ്ടത് എല്ലാ ജനാധിപത്യ പാര്‍ട്ടികളുടതും രാഷ്ട്രീയ ബാദ്യതയന്റെ എന്ന് നാന്‍ ഒറച്ച് ബിശോദിക്കിന്റെ . സംസ്‌കാരത്തക്ക് കൈബച്ച് നാട് ഭരിക്കിന്റോനെല്ലം കാശ്മീരില്‍ കളിച്ച നെറികെട്ട രാഷ്ട്രീയ കളിക്ക് ശോര ഫെരണ്ടും തടവറ നിറച്ചും പ്രതിശേധിച്ചത് നമ്മാ മുന്നല്‍ ബെലിയ ഉദാഹരണമായ് ഉണ്ട്. ഈ ഗതി നമ്മാ ലക്ഷദ്വീപൂന്‍ ഉണ്ടാകര്ത്. അത് കൊണ്ട് ലക്ഷദ്വീപിന സംരക്ഷിപ്പാന്‍ നമ്മാ കണ്ണും കാതും ഖല്‍ബും തൊറന്ന് ജാഗ്രതയോടെ ലൈക്കോണും. നിങ്ങളകൂട നാന്‍ ഉണ്ടാകും എന്നാ ഫാര്‍ട്ടിയും.

 

web desk 3: