X

പണംവെച്ച് ചീട്ടുകളിക്കാന്‍ എത്തിയവരെ തടഞ്ഞുനിര്‍ത്തി ആറുലക്ഷം രൂപ തട്ടി

തൃശൂരില്‍ പണംവച്ച് ചീട്ടുകളിക്കാനെത്തിയവരെ പറ്റിച്ച് 6 ലക്ഷം തട്ടിയെടുത്തു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പാലക്കാട് സ്വദേശികളായ രണ്ടുപേരില്‍ നിന്നുമാണ് പണം തട്ടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി കാറിലെത്തിയ സംഘമാണ് പണം തട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്. രാത്രി 11ന് പുതുക്കോട് സ്‌റ്റേഷനിലെത്തിയവര്‍ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു.

പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ചീട്ടുകളിയുടെ വിവരം പുറത്തുവന്നത്. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

webdesk14: