X

പൊലീസിന്റെ മാധ്യമവേട്ടക്കെതിരെ എം.വി ശ്രേയാംസ് കുമാര്‍

പൊലീസിന്റെ മാധ്യമവേട്ടക്കെതിരെ  ഇടതുമുന്നണിയുടെ കക്ഷികളിലൊന്നായ എല്‍.ജെ.ഡി രംഗത്ത്. മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് നടത്തുന്ന വേട്ട മാധ്യമസ്വാതന്ത്ര്യത്തിനെതിരാണെന്ന് പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു. എലത്തൂര്‍ കേസിലും ഇതുണ്ടായി. ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെ കൊണ്ടുവരുന്ന വഴി വാഹനം കേടായത് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ലേഖകര്‍ക്കെതിരെ കേസെടുത്തത് പ്രത്യേകലക്ഷ്യം വെച്ചുകൊണ്ടായിരുന്നുവെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ശ്രേയാംസ്‌കുമാര്‍ കുറ്റപ്പെടുത്തി. കേസെടുത്തത് ഒരു പൊലീസുദ്യോഗസ്ഥന്റെ പേര് പറയിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്ബാധ്യതയില്ല. സൈബര്‍ പോരാളികളുടെ ആക്രമണത്തിനെതിരെ നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റിലെ അഖില നന്ദകുമാറിനെയും മറ്റും കേസില്‍ പെടുത്തി കുരുക്കുന്നതിനെതിരെ ടിവി നടത്തുന്ന മിണ്ടാനാണ് തീരുമാനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.വേണു, റഫീഖ് അഹമ്മദ്‌, എം.എന്‍ കാരശേരി,രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വര്‍ഗീസ് ജോര്‍ജ്, രാജേഷ് രാമചന്ദ്രന്‍,എ.ജെ ഫിലിപ്പ് തുടങ്ങിയവരും സംസാരിച്ചു.

Chandrika Web: