X

അബുദാബി കെഎംസിസി ‘എഡ്യൂ ഫെസ്റ്റീവ് 23’ ബ്രോഷര്‍ പ്രകാശനം ചെയ്തു

അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന ‘എഡ്യൂ ഫെസ്റ്റീവ് 23’ ബ്രോഷര്‍ പ്രകാശനം ചെയ്തു.
അബുദാബി കെഎംസിസി പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് യു. അബ്ദുള്ള ഫാറൂഖി ഉത്ഘാടനം ചെയ്തു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു
സജീവ് ഉമ്മന്‍ (എമിറേറ്റ്‌സ് ഫുച്ചര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍)ഹസീന ബീഗം (മോഡല്‍ സ്‌കൂള്‍) മാലിക് ഹസന്‍ (ഷൈനിംഗ്സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍) എന്നിവരും ഇന്ത്യന്‍ ഇസ്ലാമിക് ജനറല്‍ സെക്രട്ടറി അഡ്വ കെവി മുഹമ്മദ് കുഞ്ഞിയും പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സിഎച്ച് യൂസഫ് സ്വാഗതവും അന്‍വര്‍ ചുള്ളിമുണ്ട നന്ദിയും
പറഞ്ഞു.

ഈ മാസം 11ന് അബുദാബി അല്‍വത്ബയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ‘എഡ്യൂ ഫെസ്റ്റീവ് 23’ നടക്കുക. യുഎഇയിലും ഇതര രാജ്യങ്ങളിലുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ നടക്കും. കൂടാതെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള ആദരവ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

അബുദാബിയില്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കുന്നതെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

അന്താരാഷ്ട്രതലത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങള്‍, ജോലി സാധ്യതകള്‍,വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രവേശന നടപടികള്‍ എന്നിവയെക്കുറിച്ച് വിദഗ്ദര്‍ പങ്കെടുക്കുന്ന വിവിധ സെക്ഷന്‍നുകളും എഡ്യൂഫെസ്റ്റീവ് ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.


എന്ന വെബ്‌സൈറ്റ് വഴി വിദ്യാഭ്യാസ പ്രദര്‍ശനത്തിനുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.

webdesk14: