X
    Categories: tech

വെബ്‌സെറ്റിലെ പിഴവ് കണ്ടെത്തിയ മലയാളിക്ക് ആപ്പിളിന്റെ അംഗീകാരം

മംഗളൂരു: സുരക്ഷാ പിഴവു ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക്ക് ആപ്പിളിന്റെ വെബ് സെര്‍വര്‍ ക്രഡിറ്റ് അംഗീകാരം. പയ്യന്നൂര്‍ കാങ്കോലിലെ പി.വി. ജിഷ്ണു(22) ആണ് ലോകത്ത് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ആപ്പിള്‍ വെബ്‌സൈറ്റിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയത്. ജിഷ്ണുവിനെ അഭിനന്ദിച്ച ആപ്പിള്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

ആപ്പിള്‍ ഡൊമൈനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ആപ്പിള്‍ വെബ്‌സെര്‍വര്‍ ക്രഡിറ്റ് നല്‍കുന്നത്. ആപ്പിളിന്റെ സബ് ഡൊമൈനായ artists.apple.com ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ നിയന്ത്രിക്കാനും മാറ്റും വരുത്താനും അടക്കം ഹാക്കര്‍മാര്‍ക്ക് സാധിക്കുമായിരുന്നു. ഈ വീഴ്ചയും പരിഹാര മാര്‍ഗങ്ങളുമാണ് ജിഷ്ണു കണ്ടെത്തിയത്.

ഇതു പരിശോധിച്ച ആപ്പിളിനു സുരക്ഷാ വീഴ്ചയുടെ ഗൗരവം ബോധ്യപ്പെടുകയും അതു പരിഹരിക്കുകയും ചെയ്തു. തുടര്‍ന്നാണു ജിഷ്ണുവിന് വെബ് സെര്‍വര്‍ ക്രഡിറ്റ് നല്‍കിയത്. ഇക്കാര്യം ആപ്പിളിന്റെ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ജിഷ്ണുവിനെ ഇമെയില്‍ മുഖേന അറിയിക്കുകയും ചെയ്തു.

കണ്ണൂര്‍ പയ്യന്നൂരിനടുത്ത കാങ്കോല്‍ പാനോത്തെ പി.വി.ജനാര്‍ദനന്റെയും പരേതയായ പി.വി.സരോജിനിയുടെയും മകനാണ്. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിസിഎ പഠനം പൂര്‍ത്തിയാക്കി. നിലവില്‍ ബഹുരാഷ്ട്ര കമ്പനിയായ ജാസ്പ്.കോമിന്റെ കണ്ണൂര്‍ ഓഫിസില്‍ സോഫ്റ്റ് വെയര്‍ ഡവലപ്പറായി ജോലി ചെയ്യുന്നു.

web desk 3: