X
    Categories: Video Stories

ഓസോണ്‍ മാലിന്യരോഗവും ഇന്ത്യയും

സതീഷ്ബാബു കൊല്ലമ്പലത്ത്

ഓരോ മണിക്കൂറിലും ഒരാള്‍ വീതം മരിക്കുന്ന മലാനോമാ എന്ന തൊലി കാന്‍സര്‍ ലോകത്ത് എല്ലാ ഭാഗങ്ങളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തൊലി കാന്‍സര്‍ വര്‍ധിക്കുന്ന നഗരമായി ഡല്‍ഹി മാറിക്കൊണ്ടിരിക്കുകയാണ്. സൂര്യനില്‍നിന്നു വരുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ അമിതമായി ഏല്‍ക്കുമ്പോഴാണ് ഈ രോഗം കണ്ടുവരുന്നത്. ഓസോണ്‍ പാളിയിലുള്ള വിള്ളലുകള്‍ വര്‍ധിക്കുന്നതനുസരിച്ച് ഭൂമിയിലേക്ക് എത്തിപ്പെടുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ വര്‍ധിക്കുകയും തൊലി കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഇരയായി മരിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഇപ്പോഴാണ് ഓസോണ്‍ പാളിയുടെ പ്രാധാന്യം തിരിച്ചറിയുന്നത്. ഭൂമിക്ക് സംരക്ഷണവലയമായി നില്‍ക്കുന്ന ഓസോണ്‍ വാതകത്തെ നിലനിര്‍ത്തുന്നതിന് എല്ലാ വര്‍ഷവും സെപ്തംബര്‍ 16ന് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ മോണ്‍ട്രിയോളില്‍ ഒത്തുചേരുകയും ഓസോണ്‍ നാശത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. 2015 ലെ കാലാവസ്ഥാ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പേ, ഇന്ത്യ അടക്കമുള്ള 197 രാഷ്ട്രങ്ങള്‍ ബാങ്കോക്കില്‍ ഒത്തുചേരുകയും ഓസോണ്‍ നാശം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ സാമ്പത്തിക പ്രക്രിയയും കമ്പോള തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ആഗോള ഉദാരവത്കരണം നടപ്പാക്കിയതോടുകൂടി ഈ നയം പരാജയപ്പെട്ടു. ഇതിന്റെ ഫലമായി ഓസോണ്‍ നാശത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, ക്ലോറോ #ൂറോ കാര്‍ബണ്‍ തുടങ്ങിയവ വന്‍തോതില്‍ പുറന്തള്ളുകയും ഭൗമോപരിതലത്തില്‍ ഓസോണിന്റെ അളവ് വര്‍ധിക്കുകയും ചെയ്തു.
ഓസോണ്‍ വാതകതലങ്ങള്‍ക്ക് രണ്ടു മുഖങ്ങളുണ്ട്. സൂര്യനില്‍നിന്നു വരുന്ന മാരകമായ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍നിന്നും രക്ഷിക്കുക എന്ന ഒന്നാമത്തെ ഭൗമസംരക്ഷണമുഖം, ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും നിലനില്‍പ്പിന് ഭീഷണിയായ മാരകമായ രോഗങ്ങള്‍ കൊണ്ടുവരുന്ന വാതകങ്ങളെ നിലനിര്‍ത്തുന്ന ഒരു നശീകരണമുഖവുമുണ്ട്. ഒന്നാമത്തെ സെയ്ഫ് ഓസോണ്‍ സോണ്‍ അഥവ സ്ട്രാറ്റോസ്ഫിയര്‍ ഓസോണ്‍ സോണില്‍ (ടഛദ) ഓസോണിന്റെ അളവ് വര്‍ധിക്കുന്നതനുസരിച്ച് ഭൂമിയുടെ സുരക്ഷയും വര്‍ധിക്കുന്നു. ഇതില്‍ എല്ലാ രാജ്യങ്ങളും വിസര്‍ജ്ജിക്കുന്ന വിഷലിപ്ത വാതകങ്ങള്‍ ഒന്നിച്ച് എത്തിപ്പെടുകയും ഭൂമിക്ക് സുരക്ഷിതമായൊരു വലയം സൃഷ്ടിച്ച് ഹരിത കുടയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ മണ്ഡലമായ ഉപരിതലഭൗമ ഓസോണ്‍ മണ്ഡലത്തില്‍ (ടൗൃളമരല ഋമൃവേ ഛ്വീില ദീില ടഋഛദ) വ്യവസായങ്ങളില്‍ നിന്നും പുറംതള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, ഇഎഇ തുടങ്ങിയ വാതകങ്ങള്‍ തങ്ങിനില്‍ക്കുകയും ശ്വസന വേളയില്‍ ഈ ഓസോണ്‍ കണങ്ങള്‍ ശരീരത്തില്‍ എത്തിപ്പെടുകയും മാരകമായ രോഗങ്ങള്‍ വന്ന്‌പെടുകയും ചെയ്യുന്ന മണ്ഡലമാണിത്. ഭൂമിയുടെ ഉപരിതലത്തില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെയുള്ള ഉപരിതലത്തില്‍ തങ്ങിനില്‍ക്കുന്ന ഭൗമവാതകമണ്ഡലമാണിത്. ആസ്തമ, അലര്‍ജി, ഹൃദ്രോഗം, ഓര്‍മ്മക്കുറവ്, അലസത തുടങ്ങിയവക്ക് ഇത് ഇടവരുത്തുന്നു. ഇത് ഓസോണിന്റെ അപകടകരമായ ഒരു മുഖമാണ്. ഈ സോണിലൂടെ ജീവജാലങ്ങള്‍ കടന്നുപോകുമ്പോള്‍ ശരീരത്തിന്റെ ജൈവപ്രക്രിയയെ മാറ്റംവരുത്തുന്ന രീതിയില്‍ ഓസോണ്‍ പ്രവര്‍ത്തിക്കുകയും അപകടകരമായ നിര്‍ജലീകരണം പോലെയുള്ള അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഉപരിതല ഭൗമ ഓസോണ്‍ സോണില്‍ ഓസോണ്‍ ക്രമാതീതമായി വര്‍ധിക്കുകയും വായു മലിനീകരണ സംബന്ധമായ രോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു. ഡല്‍ഹിയിലുള്ള സഫ്ദര്‍ജംഗ് ആസ്പത്രിയിലെ ഡോ. പി.പി സൂരിയും മണിപ്പാലിലെ ഡോ. സഞ്ജീവ് ബഗായും ഭാവി തലമുറയെ കൊല്ലുന്ന ഉപരിതല ഓസോണ്‍ വര്‍ധനവ് നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയിലെ തലസ്ഥാനം ലോകത്തിലെ മലിന ദുരന്ത തലസ്ഥാനമായി മാറും എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്കരണ നയത്തെ ശക്തിപ്പെടുത്തുന്നതിന് വായു മലിനീകരണ നിയമത്തില്‍ ഭേദഗതി ചെയ്തിട്ടുണ്ട്.
ഉപരിതല ഭൗമ മണ്ഡലത്തില്‍ ഭയാനകമായ തോതില്‍ അനുഭവപ്പെട്ട 2015 സീസണിലെ ഉഷ്ണ വര്‍ധനവ് ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് കവിയുകയും ചെയ്തു. ഈ കാലത്ത് ഓസോണിന്റെ അളവ് മിനിമം നിര്‍ദ്ദേശിക്കപ്പെട്ട 50 പി.പി.ബി കഴിഞ്ഞ് 60 മുതല്‍ 120 പി.പി.ബി ആയി വര്‍ധിച്ചത് ഡല്‍ഹിയിലെ ജനങ്ങളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. 21.05.2015-ല്‍ 41.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന ഉഷ്ണം 27.05.2015 ആയപ്പോഴേക്കും 45.5 ഡിഗ്രി സെല്‍ഷ്യസ് ആവുകയും ഓസോണിന്റെ അളവ് 112 പി.പി.ബി ആയി വര്‍ധിക്കുകയും ചെയ്തു. ഇത് ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓസോണ്‍ വിസര്‍ജ്ജിക്കുന്ന സിറ്റികളുടെ പട്ടികയിലേക്ക് ഡല്‍ഹിയെ ഉയര്‍ത്തുകയും ചെയ്തു.
സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ മണ്ഡലത്തില്‍ വിള്ളലുകള്‍ ഉണ്ടാകുകയും അവയ്ക്ക് ശോഷണം സംഭവിക്കുന്നതാണ് ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നം എന്നുമാണ് വിശ്വസിച്ചിരുന്നത്. 1980 നു ശേഷം സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിന്റെ അളവില്‍ കുറവുണ്ടായത് ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തി. മൊത്തം ഓസോണ്‍ പാളിയുടെ ദ്വാരം ഏകദേശം നാല് മില്യണ്‍ സ്വകയര്‍ കിലോമീറ്ററോളം വരും. എന്നാല്‍ ലോകത്തെ ഞെട്ടിക്കുന്ന രീതിയില്‍ അന്റാര്‍ട്ടിക്കയില്‍ ഓസോണ്‍ പാളിയുടെ ശോഷണത്തിനു പകരം അതിന്റെ അളവ് വര്‍ധിക്കുകയും ഓസോണ്‍ ലെയറിലുള്ള ദ്വാരത്തിന്റെ അളവ് 1.5 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററോളം കുറഞ്ഞതായും എം.ഐ.ടിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അവര്‍ അവകാശപ്പെടുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ കാര്‍ബണ്‍ മോണോക്‌സൈഡും ക്ലോറോ #ൂറോ കാര്‍ബണിന്റെയും വിസര്‍ജ്ജനം കുറഞ്ഞതുകൊണ്ടാണ് എന്നാണ്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ 1986 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ഓസോണ്‍ നശീകരണ വാതകങ്ങളുടെ അളവ് 400 ശതമാനം വരെ വര്‍ധിച്ചതായി കാണാം.അതായത് 2015-ല്‍ 2014 നെ അപേക്ഷിച്ച് മൂന്നു ശതമാനത്തോളം ഓസോണ്‍ വര്‍ധനവ് ഉണ്ടായിട്ടും എന്തുകൊണ്ട് സ്ട്രാറ്റോസ്ഫിയര്‍ ഓസോണ്‍ വിടവ് കുറഞ്ഞു എന്നതിന് ശാസ്ത്രീയമായ വിവരം കിട്ടേണ്ടതുണ്ട്.
(തുടരും)

ചന്ദ്രിക വെബ് ഡെസ്‌ക്‌: